'സുലൈമാനു വേണ്ടി ജിന്നിന്റെയും മനുഷ്യന്റെയും പക്ഷിയുടെയും സൈന്യങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. അവ തികച്ചും ക്രമീകരിക്കപ്പെടുകയും ചെയ്തു. (ഒരിക്കല്‍ അദ്ദേഹം സൈന്യസമേതം സഞ്ചരിച്ചുകൊണ്ടിരിക്കെ) അവര്‍ ഉറുമ്പുകളുടെ താഴ്വരയിലെത്തിച്ചേര്‍ന്നു. അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: `അല്ലയോ ഉറുമ്പുകളേ, സ്വന്തം മാളങ്ങളില്‍ പോയൊളിച്ചുകൊള്ളുവിന്‍. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചവിട്ടിയരക്കാനിടയാവാതിരിക്കട്ടെ.` അതു കേട്ട് സുലൈമാന്‍ പുഞ്ചിരി തൂകി. അദ്ദേഹം പറഞ്ഞു: `എന്റെ നാഥാ, എന്നിലും എന്റെ മാതാപിതാക്കളിലും നീ ചൊരിഞ്ഞിട്ടുള്ള ഈ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മം ചെയ്യുന്നതിനും എന്നെ നിയന്ത്രിച്ചുനിര്‍ത്തേണമേ! നിന്റെ കാരുണ്യത്താല്‍ എന്നെ നിന്റെ സജ്ജനങ്ങളായ ദാസന്മാരില്‍ ചേര്‍ക്കുകയും ചെയ്യേണമേ!` (വിശുദ്ധഖുര്‍ആന്‍ 27:17-19).
വിശുദ്ധഖുര്‍ആനിലെ ഇരുപത്തിഏഴാം അധ്യായത്തിന്റെ പേരാണ് ഉറുമ്പ് എന്നത്. പ്രവാചകനായ സുലൈമാന്‍ നബി സൈന്യവുമായി സഞ്ചരിക്കെ ഒരു ഉറുമ്പ് തന്റെ വര്‍ഗത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കുന്ന മുന്നറിയിപ്പാണ് ഇത്തരമൊരു പേര് നല്‍കപ്പെടാനിടയാക്കിയ സംഭവം. കേവലം നിസ്സാരമെന്ന് തോന്നുന്ന ഒരു ഉറുമ്പ് കാണിക്കുന്ന സഹാനുഭൂതിയും ഗുണകാംക്ഷയുമല്ലേ ഈ സംഭവത്തെ പരാമര്‍ശിക്കാന്‍ ഇടയാക്കിയത് എന്ന ചിന്ത അസ്ഥാനത്തല്ല.
എനിക്ക് ഉപകാരപ്രദമായി തോന്നിയ ഒട്ടേറെ സംഭവങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അത് പങ്കുവെക്കാന്‍ എന്റെ വിഷയാധിഷ്ടിത ബ്ലോഗുകള്‍ പര്യാപ്തമല്ലാത്തതിനാല്‍ തികച്ചും സ്വകാര്യമായ ഒരു ബ്ലോഗുകൂടി വേണം എന്ന ചിന്ത കുറേകാലമായി കൊണ്ട് നടക്കുന്നതാണ്. സമയക്കുറവ് മൂലം മാറ്റിവെച്ച ആ ചിന്തയാണ് ഈ ബ്ലോഗിലൂടെ സഫലമാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്റെ പ്രാര്‍ഥന ഇത് മാത്രമാണ്. `എന്റെ നാഥാ, എന്നിലും എന്റെ മാതാപിതാക്കളിലും നീ ചൊരിഞ്ഞിട്ടുള്ള ഈ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മം ചെയ്യുന്നതിനും എനിക്ക് അവസരം നല്‍കേണമേ! നിന്റെ കാരുണ്യത്താല്‍ എന്നെ നിന്റെ സജ്ജനങ്ങളായ ദാസന്മാരില്‍ ചേര്‍ക്കുകയും ചെയ്യേണമേ!`
ആദ്യം ഉറുമ്പ് എന്ന നാമമാണ് ഈ ബ്ലോഗിന് നല്‍കിയിരുന്നതെങ്കിലും അനുഭവത്തില്‍ ഒരു ബ്ലോഗിന്റെ പേരെന്ന നിലക്ക് അത് ആകര്‍ഷകമായി തോന്നിയില്ല. അതുകൊണ്ട് സന്ദേശം എന്ന പേരിലേക്ക് മാറി. എനിക്ക് നെറ്റ് ലോകത്തെ എന്റെ ബ്ലോഗിന്റെ വായനക്കാര്‍ക്ക് നല്‍കാനുള്ള സന്ദേശം ഇതിലെ പോസ്റ്റുകളിലുണ്ടാവും. എന്റേതല്ലാത്ത പോസ്റ്റുകളിലെ മുഴവന്‍ കാര്യങ്ങളോടും എനിക്ക് യോജിപ്പ് ഉണ്ടാകണം എന്നില്ല. പക്ഷെ ആ പോസ്റ്റ് നല്‍കുന്ന സന്ദേശം പങ്കുവെക്കുക മാത്രമാണ് അതിലൂടെ ഞാന്‍ ചെയ്യുന്നത്.

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ