നമുക്കോരോരുത്തര്‍ക്കും ഒരോ കേന്ദ്രമുണ്ട്. ഏതൊരു വീക്ഷണകോണില്‍നിന്നാണോ ചുറ്റുമുള്ള കാര്യങ്ങളെ നാം നോക്കിക്കാണുന്നത് അതാണ് നമ്മുടെ കേന്ദ്രം. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളതെന്തായാലും അതു തന്നെയായിരിക്കും നമ്മുടെ സുരക്ഷിതത്വത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും ബുദ്ധിയുടെയും ശക്തിയുടെയും സ്രോതസ്. നാം നമ്മുടെ കേന്ദ്രത്തെക്കുറിച്ച് പലപ്പോഴും ബോധവാന്‍മാരല്ല, നാം അതിന് വിധേയമായി ജീവിതത്തെ ക്രമീകരിക്കുന്നുവെങ്കിലും. ഏതൊക്കെയാണ് നമ്മുടെ കേന്ദ്രമായി നാം സ്വീകരിക്കാനിടയുള്ളത് എന്ന് പരിശോധിക്കാം. അതിന് മുമ്പ് എന്താണ് സുരക്ഷിതത്വം, മാര്‍ഗദര്‍ശനം, ബുദ്ധി, ശക്തി എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് ലളിതമായി പറയാം.
സുരക്ഷിതത്വം എന്നു പറയുമ്പോള്‍ നമ്മുടെ മൂല്യബോധം, സ്വത്വം, വൈകാരികാവലംബം, സ്വാഭിമാനം, ബലം എന്നിവയെയെല്ലാം പ്രതിനിധാനം ചെയ്യുന്നു.
മാര്‍ഗദര്‍ശനം എന്നാല്‍ നമ്മുടെ ജീവിതത്തിന് ദിശാബോധം നല്‍കുക എന്നതാണ് അര്‍ഥമാക്കുന്നത്. അതാണ് നമ്മുടെ ചിന്തയെയും പ്രവര്‍ത്തിയെയും നിയന്ത്രിക്കുന്ന സിദ്ധാന്തങ്ങളും മാനദണ്ഡങ്ങളും തീരുമാനിക്കുന്നത്.
ജീവിത്തത്തെക്കുറിച്ച നമ്മുടെ കാഴ്ചപ്പാട്, സന്തുലനത്തെക്കുറിച്ച ബോധം, വിഭിന്ന ഘടകങ്ങളും സിദ്ധാന്തങ്ങളും എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നവെന്നുവെന്നതിനെക്കുറിച്ചുള്ള അറിവ്. ഇതാണ് ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മനുഷ്യനെന്ന നിലയില്‍ സന്തുലിതമായി പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ശക്തി. എന്തെങ്കിലും നേട്ടമുണ്ടാകുന്നത് അതിലൂടെയാണ്. തെരഞ്ഞെടുക്കാനും തീരുമാനമെടുക്കാനുമുള്ള ഉര്‍ജ്ജമാണത്.
മാര്‍ഗദര്‍ശനം, സുരക്ഷിതത്വം, ബുദ്ധി, ശക്തി എന്നീ നാല് ഘടകങ്ങള്‍ മനുഷ്യനില്‍ പരസ്പരം ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്. കൃത്യമായ മാര്‍ഗദര്‍ശനവും അതിലൂടെ അനുഭവപ്പെടുന്ന സുരക്ഷിതത്വവും ശരിയായ ബുദ്ധിയെ ജനിപ്പിക്കുന്നു. ശരിയായ ബുദ്ധി ശരിയായ ശക്തിയെ പുറത്ത് കൊണ്ടുവരുന്ന രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയാണ് ഒരു മഹദ് വ്യക്തിത്വം, സന്തുലിതനായൊരു മനുഷ്യന്‍ , ആകര്‍ശകമായ സംയോജിക്കപ്പെട്ട ഒരു വ്യക്തിത്വം ആവിര്‍ഭവിക്കുന്നത്.
ഒരു മനുഷ്യന്റെ കേന്ദ്രം എന്താകുന്നുവെന്നതിനനുസരിച്ച് ഈ ഘടകങ്ങളുടെ സ്വഭാവം മാറുകയും അത് വ്യക്തിത്വത്തെ ബാധിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് വ്യത്യസ്ഥ സ്വഭാവമുള്ള വ്യക്തികള്‍ രൂപം കൊള്ളുന്നത്. കേന്ദ്രത്തില്‍ നിന്നാണ് മാര്‍ഗദര്‍ശനം, സുരക്ഷിതത്വം, ബുദ്ധി, ശക്തി എന്നിവ രൂപപ്പെടുന്നത്. അതുകൊണ്ട് നാം നമ്മുടെ കേന്ദ്രത്തെ തിരിച്ചറിയണം. നാം എന്തിനെയാണോ കേന്ദ്രസ്ഥാനത്ത് നിര്‍ത്താന്‍ കടപ്പെട്ടിരിക്കുന്നത് അതിനെ തിരിച്ചറിയുകയും കേന്ദ്രസ്ഥാനത്ത് പുനപ്രതിഷ്ഠിക്കുകയും ചെയ്യണം.
ഒരു മനുഷ്യന്റെ കേന്ദ്രമാക്കാന്‍ ഇടയുള്ള കാര്യങ്ങളെ ഇവിടെ ചുരുക്കി വിശദീകരിക്കാം. ഏതൊരു മനുഷ്യനും ഇതില്‍ ഒന്നോ അതിലധികമോ കേന്ദ്രമാക്കിയവനാകും. ചിലരില്‍ ഇതിന്റെ സമിശ്രമായ ഒരു അവസ്ഥയെയും കണ്ടേക്കാം. ഒരു മനുഷ്യന്‍ തന്റെ കേന്ദ്രമാക്കിയതിന് പരിഗണിച്ച് താഴെ പറയും വിധം തരം തിരിക്കാം. നാം ഇതില്‍ ഏത് വിഭാഗത്തില്‍ വരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.
1. മാതാ-പിതൃകേന്ദ്രീകൃതര്‍
ചിലര്‍ക്ക് തങ്ങളുടെ മാതാപിതാക്കളാണ് കേന്ദ്രമായി വര്‍ത്തിക്കുന്നത്. അവരുടെ മാര്‍ഗദര്‍ശിയായി, സുരക്ഷിതത്വമായി, ബുദ്ധിയായി, ശക്തിയായി എല്ലാം അവരുടെ അവലംബം പിതാക്കളായി മാറുന്നു. മറ്റൊരു ചിന്തയും അവനെ അലട്ടുകയില്ല. അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതം. മാതാപിതാക്കളെ ബാധിക്കുന്ന ചെറിയ പ്രായാസങ്ങള്‍ പോലും അവന്റെ സമനിലതെറ്റിച്ചേക്കാം. അവര്‍ക്ക് വേണ്ടി അവരുടെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി അത്തരം ആളുകള്‍ ആരുമായും അടരാടിയേക്കാം. അക്കാര്യത്തില്‍ ന്യായം ആരുടെ ഭാഗത്ത് എന്നത് ഒരു പ്രശ്നമേ അല്ല.
2. സന്താന കേന്ദ്രീകൃതര്‍
ഈ ആധുനിക യുഗത്തില്‍ മനുഷ്യന്‍ പ്രത്യേകിച്ചും ആയിത്തീരാനിടയുള്ള ഒരു അവസ്ഥയാണിത്. എല്ലാ പ്രതീക്ഷയും, എല്ലാ സുരക്ഷിതത്വബോധവും, ശക്തിയും ദൌര്‍ബല്യവും, മാര്‍ഗദര്‍ശനവും സന്താനമായി മാറുന്ന അവസ്ഥ. എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന ചിന്ത അവനിലുണ്ടാക്കുന്നത് സന്താനങ്ങളെ ഓര്‍ത്തുകൊണ്ടാണ്. അവരുടെ പുരോഗതിയാണ് തന്റെ പ്രവര്‍ത്തനത്തിന്റെ ന്യായാന്യായതകളെ നിയന്ത്രിക്കുന്നത്. സന്താനങ്ങളെ ചുറ്റിപ്പറ്റിയാണ് അവന്റെ ആധിമുഴുവന്‍ . അവര്‍ക്ക് സന്തോഷമുണ്ടാക്കുന്നത് മാത്രമാണ് തനിക്ക് സന്തോഷം നേടിത്തരുന്നത്. അവരുടെ സന്തോഷത്തിന് വേണ്ടി മറ്റുള്ളവരുടെ കണ്ണീര്‍ പ്രശ്നമാകുകയില്ല. ഇങ്ങനെ പോകുന്ന സന്താന കേന്ദ്രീകൃതനായ ഒരു മനുഷ്യന്റെ അവസ്ഥകള്‍ .
3. സഹോദര-സഹോദരീ കേന്ദ്രീകൃതര്‍
സിനിമകളില്‍ മാത്രമല്ല നിത്യജീവിതത്തിലും ഇത്തരം ചില കഥാപാത്രങ്ങളെ കാണാം. അവര്‍ ജീവിക്കുന്നത് തന്നെ സഹോദരനോ സഹോദരിക്കോ വേണ്ടിയാണ് എന്നാണ് പറയുക. എല്ലാറ്റിയും അവരോടുള്ള ഇഷ്ടത്തോട് ബന്ധപ്പെടുത്തി കാണുക. തന്റെ ഇഷ്ടവും അനിഷ്ടവും നിശ്ചയിക്കപ്പെടുന്നത് സഹോദരനോ സഹോദരിയോ ആയിരിക്കും. പിതാവ് നഷ്ടപ്പെടുയും സഹോദരനോ സഹോദരിയോ തന്റെ രക്ഷാ കര്‍തൃത്വത്തില്‍ കഴിയേണ്ടി വരികയും ചെയ്യുമ്പോഴായിരിക്കും ഇത്തരമൊരു കേന്ദ്രം രൂപകൊള്ളുന്നത്. പക്ഷെ അദ്ദേഹത്തിന്റെ സുരക്ഷിതത്വവും, മാര്‍ഗദര്‍ശനവും, ബുദ്ധിയും, ശക്തിയുമൊക്കെ സഹോദരനോ സഹോദരിയോ ആയിത്തീരുന്ന വ്യക്തിത്വം ഒരു സ്വീകാര്യയോഗ്യമായ വ്യക്തിത്വമല്ല.
4. ഭാര്യാ കേന്ദ്രീകൃതര്‍
ചിലര്‍ കേന്ദ്രമായി സ്വീകരിക്കുന്നത് തങ്ങളുടെ ഇണയെ ആയിരിക്കും. ഭാര്യയുടെ ഇഷ്ടമാണ് തന്റെ ഇഷ്ടം അവരുടെ കോപം തന്റെ കോപഹേതു. ഭാര്യക്ക് ഇഷ്ടമായതായിരിക്കും തന്റെ പ്രവര്‍ത്തനത്തിന്റെ ശക്തി. തന്റെ ബുദ്ധിയുടെ വിനിയോഗവും അവളുടെ താല്‍പര്യമനുസരിച്ചായിരിക്കും. പെണ്‍കോന്തര്‍ എന്ന് വിളിക്കപ്പെടുന്ന വിചിത്ര സ്വഭാവത്തിന് ഉടമകളായിരിക്കും ഇവര്‍ .
5. ബന്ധുജന കേന്ദ്രീകൃതര്‍
കുടുംബ കേന്ദ്രീകൃതരാണിവര്‍ . ഒരു വ്യക്തിയുടെ കേന്ദ്രമായി വരാന്‍ എന്തുകൊണ്ടും സാധ്യതയുള്ള ഒന്നാണ് അവന്റെ കുടുംബം. എന്തൊക്കെ പറഞ്ഞാലും ഒരു വ്യക്തിയുടെ മുഖ്യമായ മുടക്കുമുതല്‍ കുടുബത്തിലാണ്. മുഖ്യമായ ശ്രദ്ധാകേന്ദ്രവും കൂടുംബമാണ്. ഇവര്‍ പൊതുവെ കുറേകൂടി വിശാലമനസകരായി തോന്നിക്കുമെങ്കിലും അത് തങ്ങളുടെ കുടുംബത്തിനപ്പുറം കടക്കാതെ ഇക്കൂട്ടര്‍ ശ്രദ്ധിക്കുന്നു. തന്റെ തറവാടും കുടുംബവുമാണ് തന്നെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും എന്ന കാഴ്ചപ്പാട്. അവരുടെ മുഴുവന്‍ സുരക്ഷിതത്വം തന്റെ മാത്രം ചുമതലിയിലാണെന്ന തോന്നല്‍ . അവര്‍ക്കെതിരെ വളരെ ചെറിയ നീക്കം പോലും സ്വന്തം രക്തം നല്‍കിവരെ പ്രതിരോധിക്കാന്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍ . തന്റെ ജീവിത്തിന് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ അത് കുടുംബത്തിന് വേണ്ടി ജീവിക്കലാണ് എന്നതാണ് ആ കാഴ്ചപ്പാടിന്റെ ആകെ തുക.
6. ധനകേന്ദ്രീകൃതര്‍
ജീവിതത്തിലെ ഏറ്റവും സാധാരണവും യുക്തിസഹവുമെന്ന് തോന്നാവുന്നതുമായ ഒരു കേന്ദ്രമാണ് ധനസമ്പാദനം. ഏതൊരു സൌകര്യവും ധനം കൊണ്ട് നേടാന്‍ കഴിയുന്ന ഇക്കാലത്ത് മിക്കവരും തങ്ങളുടെ കേന്ദ്രമായി ധനത്തെ തെരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യസൃഷ്ടിപ്പില്‍ തന്നെ ധനത്തോടുള്ള സ്നേഹം കുടികൊള്ളുന്നുണ്ട്. മനുഷ്യന്റെ അധ്വാനത്തെ പുറത്തെടുക്കാന്‍ പ്രേരകമായി ആ ശക്തി നിലകൊള്ളുന്നുണ്ട്. അത്രയും സ്വാഭാവികം. എന്നാല്‍ ധനത്തോടുള്ള ആര്‍ത്തിയായി മാറുന്ന ധനം തന്നെ തന്റേ കേന്ദ്രമായി പരിവര്‍ത്തിപ്പിക്കപ്പെടുന്ന അവസ്ഥ വളരെ ഭയാനകമാണ്.
7. സ്വത്ത് കേന്ദ്രീകൃതര്‍
സ്വത്ത് എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് അവന്റെ വസ്ത്രങ്ങള്‍ , ആഭരണങ്ങള്‍ , വീടുകള്‍ , കാറുകള്‍ തോട്ടങ്ങള്‍ തുടങ്ങിയവയാണ്. വളരെ അസ്ഥിരമായ കേന്ദ്രം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. ഇത്തരം കാര്യത്തെ കേന്ദ്രമാക്കുന്നവര്‍ക്ക് സ്വസ്തമായ ഒരു ജീവിതം പ്രയാസകരമായിരിക്കും. വീടുകള്‍ക്ക് വേണ്ടി എന്തും ചെലവഴിക്കുന്നവരെ നാം കാണാറുണ്ട്. വളരെ അനിവാര്യമായ സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ പോലും ഒരു പക്ഷെ അത്തരക്കാര്‍ ചെലവഴിക്കാന്‍ മടികാണിച്ചെന്ന് വന്നേക്കാം. എങ്കില്‍ വീടിനോട് എന്തെന്നില്ലാത്ത ഒരു പ്രേമം അത്തരക്കാര്‍ക്കുണ്ടാകും. അവയെ ബാധിക്കുന്നവ നിസ്സാര കാര്യങ്ങള്‍ വരെ അവനെ ദുര്‍ബലനാക്കും. സ്വത്തിന്റെ നാശനഷ്ടം ഒരു പക്ഷെ അദ്ദേത്തെ ആത്മഹത്യക്ക് വരെ പ്രേരിപ്പിച്ചേക്കാം.
8. കച്ചവട കേന്ദ്രീകൃതര്‍
ജീവിക്കുന്നത് തന്നെ ബിസിനസ്സ് ചെയ്യാന്‍ എന്നതാണ് ഇത്തരക്കാരുടെ ചിന്ത. ഭക്ഷണവും ഉറക്കവും ബലിയായി തങ്ങളുടെ ജീവിത ദൌത്യം തങ്ങളുടെ കച്ചവടത്തെ മുന്നോട്ട് കൊണ്ടുപോകലാണ് എന്ന് ചിന്തിക്കുന്ന ഇക്കൂട്ടര്‍ക്ക്. മാര്‍ഗദര്‍ശനം കച്ചവടമാണ് നല്‍കുക. അവര്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് അത് കച്ചവടത്തെ എങ്ങനെ ബാധിക്കുമെന്ന നോക്കിയിട്ടാകും. വ്യക്തിബന്ധങ്ങളെയു കുടുംബ ബന്ധങ്ങളെയും അതിന് മുന്നില്‍ തൃണവല്‍ഗണിക്കും. അതില്‍ മാത്രമാണ് തന്റെ സുരക്ഷിതത്തമെന്ന് അദ്ദേഹം ധരിക്കുന്നു. അതിന്റെ പുരോഗതിക്ക് നിധാനമാക്കുന്നതെന്തോ അതാണ് ശരിയായ ബുദ്ധി എന്നാണ് അദ്ദേഹം ധരിക്കുന്നത്. തന്റെ ശക്തി വിനിയോഗിക്കേണ്ട ഏക ഇടവും അതുതന്നെയാണ് എന്നദ്ദേഹം മനസ്സിലാക്കുന്നു.
ആദര്‍ശ കേന്ദ്രീകൃതരാവുക.
വളരെ സൂക്ഷമായി പരിശോധിച്ചാല്‍ മുകളില്‍ നല്‍കിയ കേന്ദ്രങ്ങളൊക്കെ ഒട്ടേറെ ദൌര്‍ബല്യങ്ങളുള്ളതും മനുഷ്യന്റെ പൂര്‍ണമായ ഗുണങ്ങളെ നഷിപ്പിക്കുന്നതും അസന്തുലിതമായ വ്യക്തിത്വവും ബന്ധങ്ങളും പുലര്‍ത്തുന്നവരാണ് അത്തരം കാര്യങ്ങളെ കേന്ദ്രമായി സ്വീകരിക്കുന്നവര്‍ എന്ന് കാണാം. മനുഷ്യന്‍ എക്കാലത്തും അംഗീകരിക്കുന്ന കുറേ ദൈവദത്തമായ മാനുഷിക മൂല്യങ്ങള്‍ അടിസ്ഥാനമായി തീരുന്ന ഒരു ആദര്‍ശം കേന്ദ്രമായി സ്വീകരിച്ചവരും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. മറ്റുമനുഷ്യര്‍ കേന്ദ്രമായി കാണുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ മനുഷ്യന്‍ സന്തുലിതമായ നിലപാട് സ്വീകരിച്ച് ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യേണ്ട ജീവിതത്തിന്റെ ബന്ധങ്ങളും ആവശ്യങ്ങളുമൊക്കയാണവ. പ്രസ്തുത കാര്യങ്ങളെ അവഗണിക്കാനോ നിസ്സാരവല്‍ക്കരിക്കാനോ പാടില്ല. എന്നാല്‍ അവ കേന്ദ്രമാകുകയും അവ ജീവിതന്റെ മാര്‍ഗദര്‍ശനം എന്ന പോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്നത് തെറ്റായ രൂപമാണ്. മാതാപിതാക്കളെയും സന്താനങ്ങളെയും ഭാര്യമാരെയും കച്ചവടത്തെയും വീടിനെയും സമ്പത്തിനെയുമെല്ലാം സ്ഥിരവും സ്ഥായിയുമായ മൂല്യങ്ങളിലൂടെ നോക്കിക്കണ്ട് തീരുമാനമെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമാണ് മനുഷ്യനെന്ന നിലക്ക് തന്റെ ദൌത്യം പൂര്‍ണമായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതാണ് ഒരു മനുഷ്യന്റെ പ്രധാന കേന്ദ്രമായി വരാന്‍ സാധ്യതയുള്ളത് ഇവയ്ക്ക പുറമെ സംഘടനാ (സഭാ/മഹല്ല്) കേന്ദ്രീകൃര്‍ , സുഹൃത്ത്/ശത്രു കേന്ദ്രീകൃതര്‍ , സന്തേഷ കേന്ദ്രീകൃതര്‍ , സ്വയം കേന്ദ്രീകൃതര്‍ എന്നിങ്ങനെയുള്ള വിഭജനം ചിലര്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പൂര്‍ണമായ ഒരു കേന്ദ്രമായി തീരാന്‍ ഇടയില്ലാത്തതാണ്. The 7 Habits of Highly Effective People എന്ന പൂസ്തകം രചിച്ച Stephen R. Covey ഇവയെ കൂടി മനുഷ്യന്റെ കേന്ദ്രമായി എണ്ണിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ പ്രവാചക ദര്‍ശനത്തിന് പകരം മനുഷ്യന്‍ സ്വീകരിക്കാനിടയുള്ള വിശുദ്ധ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ 8 കാര്യങ്ങളെയാണ് ഇവിടെ കേന്ദ്രമായി പരിഗണിച്ചിരിക്കുന്നത്.
തൌബ (9) എന്ന അധ്യായത്തിലെ 23,24 സൂക്തത്തില്‍ നമുക്ക് ഇങ്ങനെ വായിക്കാം.
അല്ലയോ സത്യവിശ്വാസികളേ, സ്വന്തം പിതാക്കളെയും സഹോദരന്മാരെയും പോലും-അവര്‍ വിശ്വാസത്തെക്കാള്‍ നിഷേധത്തിനു മുന്‍ഗണന നല്‍കുന്നുവെങ്കില്‍-നിങ്ങളുടെ രക്ഷാധികാരികളാക്കാതിരിക്കുവിന്‍ . നിങ്ങളിലാരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവര്‍ അക്രമികള്‍ തന്നെയാകുന്നു. പ്രവാചകന്‍ പറയുക: `നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പിലാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല.`
ആലോചിച്ചു നോക്കുക. എന്താണ് നിങ്ങളുടെ കേന്ദ്രമായി സ്വയം സ്വീകരിച്ചിരിക്കുന്നത്.

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ